മിസൈൽ-ഡ്രോൺ പ്രതിരോധം; കുവൈത്തിൽ മൂന്നിടത്ത് അവശിഷ്ടം വീണു
രണ്ടിടത്ത് തീപിടിത്തം, രക്ഷാപ്രവർത്തനം നടത്തിയതായി കുവൈത്ത് ഫയർഫോഴ്‌സ്

കുവൈത്ത് സിറ്റി: മിസൈൽ-ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മൂന്നിടത്ത് അവശിഷ്ടങ്ങൾ വീണതായി കുവൈത്ത് ജനറൽ ഫയർഫോഴ്‌സ്. രണ്ടിടത്ത് തീപിടിത്തമുണ്ടായതായും ഉടൻ രക്ഷാപ്രവർത്തനം നടത്തിയതായും കുവൈത്ത് ഫയർഫോഴ്‌സ് ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവങ്ങളുണ്ടായതെന്നും അധികൃതർ അറിയിച്ചു.
പ്രതിരോധത്തിനിടെ വീഴുന്ന അവശിഷ്ടങ്ങൾ കണ്ടാൽ സമീപത്ത് പോകുകയോ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് മുഹമ്മദ് ബദർ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. പൊതു സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഹോട്ട്ലൈൻ (112) വഴി അത്തരം സംഭവങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഓർമിപ്പിച്ചു.
Next Story
Adjust Story Font
16


