Quantcast

കുവൈത്ത് എയർവേയ്‌സിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചു

ടെർമിനൽ-4 വഴിയായിരിക്കും സർവീസുകൾ നടത്തുക

MediaOne Logo

Web Desk

  • Updated:

    2026-06-03 12:47:23

Published:

3 Jun 2026 6:05 PM IST

കുവൈത്ത് എയർവേയ്‌സിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കുവൈത്ത് എയർവേയ്‌സിന്റെ വിമാന സർവീസുകൾ വീണ്ടും പുനരാരംഭിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നിലവിൽ പാസഞ്ചർ ടെർമിനൽ-4 വഴിയായിരിക്കും കുവൈത്ത് എയർവേയ്‌സിന്റെ എല്ലാ സർവീസുകളും നടത്തുക.

ആക്രമണത്തെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ സാങ്കേതിക സംഘങ്ങളും ബന്ധപ്പെട്ട അധികൃതരും വിലയിരുത്തിയ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. യാത്രക്കാരുടെയും പ്രവർത്തന സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. മറ്റ് ടെർമിനലുകളിലെ പ്രവർത്തനം എപ്പോൾ സാധാരണ നിലയിലാകുമെന്ന കാര്യത്തിൽ പിന്നീട് വിശദമായ അറിയിപ്പ് നൽകുമെന്നും സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.

അതേസമയം, കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 5 (T5) വഴിയുള്ള ജസീറ എയർവേയ്‌സിന്റെ മുഴുവൻ സർവീസുകളും പുനരാരംഭിച്ചതായി അതോറിറ്റി അറിയിച്ചു.

TAGS :

Next Story