കുവൈത്തില്‍ വന്‍ ലഹരിവേട്ട: 250 കിലോ ഹാഷിഷ്, 104 കിലോ ഷാബു എന്നിവ പിടികൂടി
കടല്‍ വഴി രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1.2 മില്യൺ ക്യാപ്റ്റഗൺ ഗുളിക, 250 കിലോ ഹാഷിഷ്, 104 കിലോ ഷാബു എന്നിവ പിടിച്ചിടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടല്‍ വഴി രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. മറ്റ് വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് റെയ്ഡിന് മേല്‍നോട്ടം നല്‍കി.
അതിനിടെ ലഹരി കടത്തിന് പിന്നിലുള്ളവരെ കണ്ടെത്തുവാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് മന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കള്ളക്കടത്തുക്കാർക്കും മയക്കുമരുന്ന് കടത്തുകാർക്കും എതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. പരിശോധനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്‍ന്മാരെ ശൈഖ് തലാൽ അഭിനന്ദിച്ചു. ലഹരികടത്തിനെ ശക്തമായി നേരിടുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ബോധവൽക്കരണ കാമ്പയിനുകള്‍ ശക്തമാക്കുമെന്നും വിവിധ എന്‍.ജി.ഒകളുമായി സഹകരിച്ച് ലഹരി തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും ശൈഖ് തലാൽ ഖാലിദ് പറഞ്ഞു.
Adjust Story Font
16

