Quantcast

ഫലസ്തീനികൾക്കു വേണ്ടി പ്രാർഥിക്കാൻ കുവൈത്ത് ഔഖാഫ് ഇമാമുമാർക്ക് നിർദ്ദേശം

MediaOne Logo

Web Desk

  • Published:

    11 Oct 2023 3:16 AM GMT

ഫലസ്തീനികൾക്കു വേണ്ടി പ്രാർഥിക്കാൻ   കുവൈത്ത് ഔഖാഫ്  ഇമാമുമാർക്ക് നിർദ്ദേശം
X

ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫലസ്തീനികൾക്കു വേണ്ടി പ്രാർഥിക്കാൻ കുവൈത്ത് ഔഖാഫ് പ്രാദേശിക പള്ളികളിലെ ഇമാമുമാർക്ക് നിർദ്ദേശം നൽകി.

സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനതയുടെ സംരക്ഷണത്തിനും അവരുടെ വിജയത്തിനുമായി സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്ന് ഔഖാഫ് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

അതിനിടെ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സയിലെയും നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അസ്സബാഹ് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹയാനുമായി ടെലഫോൺ സംഭാഷണം നടത്തി.

മേഖലയിലെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.


TAGS :

Next Story