കുവൈത്തിൽ ഡ്രോൺ വ്യാപാരവും വിൽപനയും നിരോധിച്ചു
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി

കുവൈത്ത് സിറ്റി: കുവൈത്തിൽ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഡ്രോണുകളുടെ വിൽപനയും വ്യാപാരവും താൽക്കാലികമായി നിരോധിച്ചു. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഡ്രോണുകളുടെ വ്യാപാരവും വിൽപനയും അനുവദിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. രാജ്യത്തിന്റെ സുരക്ഷാ മുൻനിർത്തി വിപണിയിൽ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സ്ഥാപനം അടച്ചുപൂട്ടുന്നത് അടക്കമുള്ള തീരുമാനങ്ങളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16

