Quantcast

ദേശീയ ഐക്യത്തിനും സഹകരണത്തിനും ആഹ്വാനവുമായി കുവൈത്ത് അമീര്‍

MediaOne Logo

Web Desk

  • Published:

    25 April 2022 5:12 PM IST

ദേശീയ ഐക്യത്തിനും സഹകരണത്തിനും   ആഹ്വാനവുമായി കുവൈത്ത് അമീര്‍
X

ദേശീയ ഐക്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്ത് കുവൈത്ത് അമീര്‍. റമദാന്‍ അവസാനപത്തിന്റെ ഭാഗമായുള്ള പ്രസംഗത്തിലാണ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹ് വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ആഹ്വനം ചെയ്തത്.

ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിഷ്അല്‍ അഹമ്മദ് അസ്സ്വബാഹ് ആണ് അമീറിന് വേണ്ടി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 'മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ദേശീയ ഐക്യം. പ്രതികൂല സാഹചര്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെയുള്ള പ്രതിരോധകോട്ടയാണതെന്നും തന്റെ സംസാരത്തിനിടെ കിരീടാവകാശി പറഞ്ഞു.

TAGS :

Next Story