കുവൈത്തിൽ ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററുകള്‍ക്കെതിരെ നടപടി വരുന്നു
അനധികൃതമായി ട്യൂഷൻ സെന്‍റെറുകള്‍ നടത്തുന്ന വിദേശികളെ പിടികൂടിയാല്‍ നാട് കടത്തല്‍ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും

കുവൈത്തിൽ ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്‍ററുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ഒരുങ്ങി വിദ്യഭ്യാസ മന്ത്രാലയം .അനധികൃതമായി ട്യൂഷൻ സെന്‍റെറുകള്‍ നടത്തുന്ന വിദേശികളെ പിടികൂടിയാല്‍ നാട് കടത്തല്‍ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക പത്രമായ അൽ-ഖബസ് റിപ്പോർട്ട് ചെയ്തു.
അതിനിടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനുകൾക്കെതിരെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾക്കെതിരെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഇൻഫർമേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവൻ അധ്യാപകരും സ്വകാര്യ ട്യൂഷൻ നൽകുന്നത് നിയമവിരുദ്ധമാണ് .
സ്വകാര്യ ട്യൂഷൻ നടത്തുന്ന അധ്യാപകർക്ക് എതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി അവരുടെ ജോലി വിവരങ്ങളും ട്യൂഷൻ കേന്ദ്രങ്ങളുടെ വിവരങ്ങളും സിവിൽ ഐ. ഡി കാർഡുകളുടെ പകർപ്പുകളും വിദ്യാഭ്യാസ മന്ത്രാലയം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
Adjust Story Font
16

