Quantcast

കുവൈത്ത്​ നാളെ വിധിയെഴുതും; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നായി 305 സ്ഥാനാർത്ഥികളാണ്​ തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-28 18:36:02.0

Published:

28 Sept 2022 11:32 PM IST

കുവൈത്ത്​ നാളെ വിധിയെഴുതും; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
X

കുവൈത്ത്​ പാർലിമെന്‍റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നായി 305 സ്ഥാനാർത്ഥികളാണ്​ തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്. രാഷ്​ട്രീയ അനിശ്​ചിതത്വം അവസാനിച്ച്​ സുസ്​ഥിര ജനായത്ത സംവിധാനത്തിന്​ വഴിയൊരുക്കാൻ പുതിയ തെരഞ്ഞെടുപ്പ്​ സഹായകമാകുമെന്ന പ്രതീക്ഷയിലാണ്​ സർക്കാറും ജനങ്ങളും.

രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് വോട്ടെടുപ്പ് . രാജ്യത്തെ ആറു ഗവർണറേറ്റുകളിലായി 123 സ്‌കൂളുകളാണ്​ പോളിംഗ് സ്റ്റേഷനുകളാക്കി മാറ്റിയിരിക്കുന്നത്​. വോട്ടെടുപ്പ് പ്രമാണിച്ചു വ്യാഴാഴ്​ച രാജ്യത്ത്​ പൊതു അവധിയാണ്​. 22 വനിതകൾ ഉൾപ്പെടെ 305 പേരാണ് മത്സരരംഗത്തുള്ളത്. അഞ്ചാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതകൾ സ്ഥാനാർത്ഥികൾ 82 പേർ. രണ്ടര ലക്ഷം വോട്ടര്മാരാണ്​ ഇവിടെ വിധി നിർണയിക്കുക. നാലാം മണ്ഡലത്തിൽ 80 പേരും മൂന്നിൽ 47 പേരും ഒന്ന് രണ്ടു മണ്ഡലങ്ങളിലായി 48 പേർ വീതവുമാണ്​ മത്സരരംഗത്തുള്ളത് . കഴിഞ്ഞ പാർലിമെന്റിൽ അംഗങ്ങളായിരുന്ന നാൽപതോളം പേരും നിരവധി മുൻ എം.പിമാരും രംഗത്തുണ്ട്​. തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിയ്ച്ചു. . വോട്ടർമാർക്ക് സ്വതന്ത്രവും നിഷ്പക്ഷവുമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . . വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെ കർശന നിരീക്ഷണമുണ്ടാകും

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം മാധ്യമ പ്രവർത്തകരും തെരഞ്ഞെടുപ്പ്​ റിപ്പോർട്ടിങ്ങിനായി കുവൈത്തിൽ എത്തിയിട്ടുണ്ട്​. അഭ്യന്തരമന്ത്രാലയത്തിനു പുറമെ , സിവിൽ ഡിഫൻസ് സൈനികരും റെഡ്ക്രസന്റ് വളണ്ടിയർമാരും സേവനരംഗത്ത് ഉണ്ടാകും . രാജ്യത്തെ പ്രബല പ്രവാസി സമൂഹമായ മലയാളികൾ താൽപര്യത്തോടെയാണ്​ കുവൈത്ത്​ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്​.


TAGS :

Next Story