Quantcast

ഇലക്ഷൻ ചൂടിൽ കുവൈത്ത്; സ്ഥാനാർഥികൾ അവസാനവട്ട പ്രചാരണത്തിൽ

ഇക്കുറി മത്സരിക്കുന്നവരിൽ 27 വനിതകളും ഉൾപ്പെടും

MediaOne Logo

Web Desk

  • Updated:

    2022-09-27 17:55:12.0

Published:

27 Sep 2022 5:51 PM GMT

ഇലക്ഷൻ ചൂടിൽ കുവൈത്ത്; സ്ഥാനാർഥികൾ അവസാനവട്ട പ്രചാരണത്തിൽ
X

വീണ്ടും ജനവിധിക്കൊ​രുങ്ങുകയാണ്​ കുവൈത്ത്​. പരിമിത ജനായത്ത സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള തിടുക്കത്തിലാണ്​ സ്ഥാനാർഥികൾ.1962 മുതൽ ആരംഭിച്ച ഭാഗിക ജനായത്ത സാധ്യതകൾ കുവൈത്തിനെ മറ്റ്​ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ ന്യായമായും മാറ്റി നിർത്തുന്ന ഘടകമാണ്​​. അഭി​പ്രായ ഭിന്നതകളെ തുടർന്ന്​ അടിക്കടി പാർലമെൻറ്​ പിരിച്ചു വിടുന്നതും തുടർച്ചയായ ഇലക്​ഷനുകളും വലിയ ദൗർബല്യമായി കാണുന്നവരുണ്ട്​. ഒമ്പതു തവണയാണ്​ ഇതിനകം പാർലമെൻറ്​ പിരിച്ചു വിട്ടത്​. എന്നാൽ നാലു വർഷ കാലയളവ്​ പൂർത്തീകരിച്ച നിരവധി സന്ദർഭങ്ങളുമുണ്ട്​.

സ്​ത്രീ ശാക്​തീകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ഏറെ മുന്നോട്ടു പോകാൻ കുവൈത്ത്​ ജനായത്ത ഘടനക്ക്​ സാധിച്ചുവെന്ന വിലയിരുത്തലും ശക്​തമാണ്​. ഇക്കുറി മൽസരിക്കുന്നവരിൽ 27 വനിതകളും ഉൾപ്പെടും. കുവൈത്തി​ന്‍റെ ഭാവി രാഷ്​ട്രീയ മുന്നേറ്റത്തിൽ സ്​ത്രീകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യവും പങ്കാളിത്തവും ഉയരണമെന്ന വികാരം തന്നെയാണ്​ പൊതുവെയുള്ളത്​​.

തെരഞ്ഞെടുക്കപ്പെടുന്ന എം.പിമാരിൽ നിന്ന്​ മന്ത്രിമാരെ നിർണയിക്കുന്ന രീതിയും അറബ്​ ലോകത്ത്​ കുവൈത്തിന്‍റെ മാത്രം മികവായി കാണുന്നവരുമുണ്ട്. യുഗിൻ പെ​ൻചോ, ഭൂട്ടാൻ മാധ്യമ പ്രവർത്തകൻ വ്യാഴാഴ്​ച നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ അവസാനവട്ട പ്രചാരണത്തി​ന്‍റെ ചൂടിലാണ്​ സ്​ഥാനാർഥികൾക്കൊപ്പം കുവൈത്തും

TAGS :

Next Story