Quantcast

കുവൈത്തിൽ ഭക്ഷ്യ കരുതൽ ശേഖരത്തില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ട്

ഷ്യ, യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളാണ് കുവൈത്തിന്റെ ഭക്ഷ്യ കരുതൽ ശേഖരം കുറയാൻ കാരണം.

MediaOne Logo

Web Desk

  • Updated:

    2022-06-02 18:05:34.0

Published:

2 Jun 2022 11:16 PM IST

കുവൈത്തിൽ ഭക്ഷ്യ കരുതൽ ശേഖരത്തില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ട്
X

കുവൈത്തിൽ ഭക്ഷ്യ കരുതൽ ശേഖരത്തില്‍ നേരിയ കുറവെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള ശേഖരമുണ്ട് . മന്ത്രിസഭയിലെ സാമ്പത്തിക സമിതിക്ക് മുമ്പാകെ വാണിജ്യ വ്യവസായ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

അരി ഗോതമ്പ് ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള കരുതൽ ഉണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. അതേസമയം, ശീതീകരിച്ച കോഴിയിറച്ചി പോലുള്ള ചില ഉൽപന്നങ്ങളുടെ കാര്യം ആശങ്കയിലാണ്. ശീതീകരിച്ച കോഴിയിറച്ചിയുടെ കരുതൽ കുവൈത്തിലെ മുഴുവൻ ജനങ്ങൾക്കും ഏകദേശം 15 ദിവസത്തേക്കും റേഷൻ കാർഡ് ഉടമകൾക്ക് ഒരു മാസത്തേക്കും പര്യാപ്തമാണെന്നു റിപ്പോർട്ടിൽ പറയുന്നു.

പയർ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ഏകദേശം ഒരു മാസത്തേക്കും റേഷൻ കാർഡ് ഉടമകൾക്ക് 60 ദിവസത്തേക്കും സ്റ്റോക്കുണ്ട്. റഷ്യ, യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളാണ് കുവൈത്തിന്റെ ഭക്ഷ്യ കരുതൽ ശേഖരം കുറയാൻ കാരണം. ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും പ്രധാന ഭക്ഷ്യവസ്തുക്കളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി മിനിസ്റ്റീരിയൽ അഡ്‌ഹോക് കമ്മിറ്റിക്കു മന്ത്രിസഭ രൂപം നൽകിയിട്ടുണ്ട്. ഗോതമ്പ് നിന്ന് കുവൈത്തിനെ ഒഴിവാക്കാൻ ഇന്ത്യയോട് ആവശ്യമുന്നയിക്കാനും വാണിജ്യമന്ത്രാലയം നീക്കം നടത്തുന്നു .


TAGS :

Next Story