Quantcast

ഫർവാനിയയിൽ 115 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു

ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിന് രാജ്യത്ത് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്

MediaOne Logo

Gulf Desk

  • Published:

    3 Nov 2026 5:00 PM IST

ഫർവാനിയയിൽ 115 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ ഉറവിടമറിയാത്ത 115 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്. പരിശോധനയിൽ ഒമ്പത് നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു.

ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങൾ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധനാ ക്യാമ്പയിൻ നടത്തിയത്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലും പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു.

TAGS :

Next Story