ചിക്കൻ മുതൽ പഞ്ചസാര വരെ; കോവിഡ് മുന്നണിപോരാളികൾക്കുള്ള കുവൈത്തിന്റെ കിറ്റിലുള്ളത് ഇവയൊക്കെയാണ്
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ജീവനക്കാർക്കാണ് ആറു മാസത്തേക്കു സൗജന്യ റേഷൻ നൽകുന്നത്.

കുവൈത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം മാർച്ച് ആറു മുതൽ ആരംഭിക്കുമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. റേഷന് വിതരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും രാജ്യത്തിന്റെ വിവിധ ഭാവങ്ങളിൽ റേഷൻ വിതരണകേന്ദ്രങ്ങൾ നിശ്ചയിച്ചതായും അധികൃതർ അറിയിച്ചു.
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും ജീവനക്കാർക്കാണ് ആറു മാസത്തേക്കു സൗജന്യ റേഷൻ നൽകുന്നത്. അരി, പഞ്ചസാര, പരിപ്പ്, പാൽപ്പൊടി, ഭക്ഷ്യഎണ്ണ, ടൊമാറ്റോ പേസ്റ്റ്, ചിക്കൻ എന്നിവയാണ് റേഷൻ കിറ്റിൽ ഉണ്ടാവുക.
റേഷൻ കാർഡിൽ ഉൾപ്പെട്ട സ്വദേശികൾക്ക് സാമൂഹ്യക്ഷേമ മന്ത്രാലയവുമായി സഹകരിച്ചു അതാതു താമസമേഖലകളിലെ കമ്മ്യൂണിറ്റി ഹാളുകളിൽ വെച്ചാണ് ഇവ വിതരണം ചെയ്യുക.
വിദേശികളായ ജീവനക്കാർക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു വിതരണ കേന്ദ്രങ്ങൾ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ജലീബ് അൽ ശുയൂഖ് അബ്ബസിയ റിഹാബ്, റാബിയ യെർമൂക് ശുഹദാ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന വിദേശി ജീവനക്കാർക്കുള്ള റേഷൻ വിതരണം ഒമറിയ കോ ഓപറേറ്റിവ് സൊസൈറ്റി ഹാളിൽ വെച്ചാണ് നടക്കുക.
അൽമിയ റുമൈതിയ ഷാബ്, മന്‌സൂറിയ, സൽവ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് സാൽമിയ ഷെയ്ഖ് നാസർ സഊദ് ഹാൾ ആണ് വിതരണ കേന്ദ്രം. ജഹറയിൽ അബ്ദുല്ല അൽ മുബാറക് അൽസബാഹ് ഹാൾ, സബാഹിയ റജ അൽ ഹബാജ് ഹാൾ, ഫിർദൗസിലെ അൽ ഫിർദൗസ് കമ്യൂണിറ്റി ഹാൾ എന്നിവയാണ് മറ്റു റേഷൻ വിതരണകേന്ദ്രങ്ങൾ. ഓരോരുത്തരുടെയും മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ വിതരണകേന്ദ്രം സമയം എന്നിവ സംബന്ധിച്ചു ഓരോ ഗുണഭോക്താവിനും അറിയിപ്പ് നൽകുമെന്നും അധികൃതർ വ്യതമാക്കി.
Adjust Story Font
16

