അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ സർക്കാർ ഡോക്ടർക്ക് ഏഴ് വർഷം കഠിന തടവ്
ശിക്ഷ അനുഭവിച്ചതിനു ശേഷം പ്രതിയെ നാടുകടത്താനും വിധിച്ചു

കുവൈത്ത് സിറ്റി: ചികിത്സക്കിടെ അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് കുവൈത്തിൽ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രവാസി അനസ്‌തേഷ്യോളജിസ്റ്റിന് ഏഴ് വർഷം കഠിന തടവ്. കുവൈത്ത് ക്രിമിനൽ കോടതി ജഡ്ജി അൽ-ദുവൈഹി മുബാറക് അൽ-ദുവൈഹിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ അനുഭവിച്ചതിനു ശേഷം പ്രതിയെ നാടുകടത്താനും വിധിച്ചു. പ്രതി കുറ്റം സമ്മതിച്ചത് നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു. പ്രതിക്കെതിരെ അധികാര ദുർവിനിയോഗവും ധാർമിക മാനദണ്ഡങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി സർക്കാർ ആശുപത്രിയിലെ സ്ഥാനത്ത് നിന്ന് പിരിച്ചുവിടാനും കോടതി വിധിച്ചു.
Next Story
Adjust Story Font
16

