Quantcast

കുവൈത്തില്‍ യാത്രാ വിലക്കുകളില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    19 Sep 2023 2:10 AM GMT

Kuwait
X

കുവൈത്തില്‍ യാത്രാ വിലക്കുകളില്‍ വന്‍ വര്‍ദ്ധന. ജനുവരി 1 മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവില്‍ 40,413 പേര്‍ക്കാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിൽ പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

വൈദ്യുതി-ടെലിഫോൺ കുടിശ്ശിക, ട്രാഫിക് പിഴകള്‍ എന്നിവ അടക്കാത്തവര്‍ക്കും , ജീവനാംശ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ഒമ്പത് മാസത്തിനിടെ 29,463 യാത്രാ വിലക്കുകള്‍ നീക്കുവാനുള്ള ഉത്തരവുകളും മന്ത്രാലയം പുറപ്പെടുവിച്ചതായി അധികൃതര്‍ അറിയിച്ചു.

TAGS :

Next Story