Quantcast

രാജ്യത്ത് മുട്ട ക്ഷാമം പരിഹരിച്ചതായി കുവൈത്ത്

നേരത്തെ മാര്‍ക്കറ്റുകളില്‍ മുട്ടകളുടെ ആവശ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒരു ട്രേയ്ക്ക് 1,200 ദിനാറായി വില ഉയര്‍ന്നിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-12-02 18:52:52.0

Published:

3 Dec 2022 12:19 AM IST

രാജ്യത്ത് മുട്ട ക്ഷാമം പരിഹരിച്ചതായി കുവൈത്ത്
X

രാജ്യത്ത് മുട്ട ക്ഷാമം പരിഹരിച്ചതായി കുവൈത്ത് അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അഫയേഴ്സ് ഡയറക്ടർ ജനറൽ അറിയിച്ചു. മുട്ട കയറ്റുമതിക്കുണ്ടായിരുന്ന ഉണ്ടായിരുന്ന നിയന്ത്രണം ലഘൂകരിച്ചു. കോഴി ഫാമുകളില്‍ മുട്ട ഉല്‍പ്പാദനം കൂടിയതായും മിഷാല്‍ അല്‍ ഖരിഫ പറഞ്ഞു.

വരും ദിവസങ്ങളില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. വൈകാതെ ‍ തന്നെ മുട്ട കയറ്റുമതി പഴയ അവസ്ഥയിലേക്കെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ മാര്‍ക്കറ്റുകളില്‍ മുട്ടകളുടെ ആവശ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഒരു ട്രേയ്ക്ക് 1,200 ദിനാറായി വില ഉയര്‍ന്നിരുന്നു. അതിനിടെ ഭക്ഷ്യ സബ്‌സിഡികൾ സഹൽ ആപ്പ് വഴി ഉടൻ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story