Quantcast

സ്വീഡനിൽ ഖുർആനെ വീണ്ടും അപമാനിച്ച സംഭവത്തെ ശക്തമായി അപലപിച്ച് കുവൈത്ത് ഭരണകൂടം

MediaOne Logo

Web Desk

  • Published:

    22 July 2023 9:33 PM IST

സ്വീഡനിൽ ഖുർആനെ വീണ്ടും അപമാനിച്ച സംഭവത്തെ ശക്തമായി അപലപിച്ച് കുവൈത്ത് ഭരണകൂടം
X

കുവൈത്ത് സിറ്റി: സ്വീഡനിൽ ഖുർആനെ വീണ്ടും അപമാനിച്ച സംഭവത്തെ കുവൈത്ത് ഭരണകൂടം ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി. ആവർത്തിച്ചുള്ള ഇത്തരം നിന്ദമായ പ്രവർത്തനങ്ങൾ മുസ്‌ലിംകളുടെ വികാരങ്ങളെ വൃണപ്പെടുത്തുമെന്ന് ശൈഖ് സലിം മുന്നറിയിപ്പ് നൽകി.

ഇത്തരം അസ്വീകാര്യമായ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനുള്ള പ്രായോഗികമായ നടപടികൾ കൈക്കൊള്ളാൻ മറ്റ് ജി.സി.സി രാജ്യങ്ങളുമായും അറബ്, ഇസ്‌ലാമിക രാജ്യങ്ങളുമായും ചർച്ച ചെയ്യുമെന്ന് ശൈഖ് സലിം വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങൾ നിരസിക്കാനും മതങ്ങളോടുള്ള സഹിഷ്ണുതയുടെയും ആദരവിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കണമെന്നും വിദേശകാര്യ മന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

TAGS :

Next Story