Quantcast

ഇസ്രായേൽ കുടിയേറ്റക്കാർ അൽ അഖ്സ മസ്ജിദ് വളപ്പിൽ അതിക്രമിച്ചു കയറിയതിനെ അപലപിച്ചു

MediaOne Logo

Web Desk

  • Published:

    31 March 2023 8:36 AM GMT

Kuwait have condemned on the encroachment of the Al-Aqsa Mosque
X

ഇസ്രായേൽ കുടിയേറ്റക്കാർ അൽ അഖ്സ മസ്ജിദ് വളപ്പിൽ അതിക്രമിച്ചു കയറിയതിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

തുടർച്ചയായ ഇത്തരം ആക്രമണ പ്രവർത്തനങ്ങൾ തുടരുന്നത് മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും, അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ആഗോള സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും, ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് അറുതി വരുത്തുന്നതിനുമായി ഐക്യരാഷ്ട്രസഭ (യു.എൻ) രക്ഷാസമിതിയുടെ ആഹ്വാനങ്ങൾ കുവൈത്ത് ഓർമപ്പെടുത്തി. പുണ്യഭൂമികളുടെ പവിത്രതയെ മാനിക്കുകയും ഫലസ്തീൻ ജനതയ്ക്ക് സംരക്ഷണം നൽകുകയും വേണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

TAGS :

Next Story