Quantcast

ലബനാൻ പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തി കുവൈത്ത്

നിലവിൽ നിയമാനുസൃതം കുവൈത്തിൽ താമസിക്കുന്ന ലബനൻ പൗരന്മാർക്ക് സ്വന്തം രാജ്യത്ത് പോയി വരാൻ അനുമതിയുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2021-11-10 15:49:08.0

Published:

10 Nov 2021 3:48 PM GMT

ലബനാൻ പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തി കുവൈത്ത്
X

ലബനാൻ പൗരന്മാർക്ക് വിസ നിരോധം ഏർപ്പെടുത്തി കുവൈത്ത്. ലബനാൻ ഇൻഫോർമേഷൻ മന്ത്രിയുടെ പരാമർശത്തെ തുടർന്ന് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ലബനാനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ കുവൈത്തിനെ പ്രേരിപ്പിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ലബനാൻ പൗരന്മാർക്ക് ഒരുതരത്തിലുള്ള വിസയും അനുവദിക്കില്ലെന്നാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ നിയമാനുസൃതം കുവൈത്തിൽ താമസിക്കുന്ന ലബനൻ പൗരന്മാർക്ക് സ്വന്തം രാജ്യത്ത് പോയി വരാൻ അനുമതിയുണ്ടാകും. എല്ലാതരം സന്ദർശക വിസകൾക്കും ആശ്രിത വിസക്കും വിലക്ക് ബാധകമാണ്. പുതിയ തൊഴിൽ വിസയും അനുവദിക്കില്ല.

മന്ത്രിയുടെ പരാമർശങ്ങളെ അപലപിക്കുന്നതിൽ ലബനാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ലെബനാൻ പ്രതിനിധിയോടു 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ കഴിഞ്ഞ ആഴ്ച കുവൈത്ത് നിർദേശിച്ചിരുന്നു. ല ബനാനിലെ കുവൈത്ത് അംബാസഡറെ കൂടിയാലോചനകൾക്കായി വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിക്കുകയും ചെയ്തു. സഹോദര രാജ്യങ്ങൾക്കെതിരായ പരാമർശത്തെ അതീവ ഗൗരവമായാണ് കുവൈത്ത് കാണുന്നത്. കുവൈത്തിലേക്കും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും വർധിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ലബനാൻ സർക്കാർ പരാജയപ്പെട്ടതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

TAGS :

Next Story