Quantcast

കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    13 March 2023 2:17 PM IST

Kuwait Kerala Muslim Association commemoration program
X

കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ സഗീർ തൃക്കരിപ്പൂർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഫാദർ ഡേവിഡ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു.

കഷ്ടത അനുഭവിക്കുന്ന മനുഷ്യന് കരുണ ചൊരിയുന്ന ഹൃദയമായിരുന്നു സഗീർ എന്ന് അനുസ്മരണ സെമിനാർ അഭിപ്രായപ്പെട്ടു. കെ.കെ.എം.എ പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ യോഗം നിയന്ത്രിച്ചു. എ.ൻ.എ മുനീർ അതിഥികളെ സദസിന് പരിചയപ്പെടുത്തി. സഗീർ അനുസ്മരണ പ്രഭാഷണം ബാബുജി ബത്തേരി നിർവഹിച്ചു.

കുവൈത്ത് ജഹ്റ ട്രാഫിക് വിഭാഗം തലവൻ മിശാൻ ആയദ് അൽ ഖാലിദ് മാത്യു വര്ഗീസിന് നൽകി സ്മരണിക പ്രകാശനം ചെയ്തു. ഡോ. അമീർ അഹ്മദ്, സൈമൺ ജോയി, മുനവർ മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.പി അബ്ദുസലാം സ്വാഗതവും കെ.സി റഫീഖ് നന്ദിയും പറഞ്ഞു.

TAGS :

Next Story