Quantcast

കുവൈത്ത് കേരള പ്രീമിയർ ലീഗിന് തുടക്കമായി

കുവൈത്ത് ക്രിക്കറ്റ് അസോസിയേഷനാണ് സംഘാടകർ

MediaOne Logo

Web Desk

  • Published:

    26 July 2023 7:45 AM IST

Kuwait Kerala Premier League
X

കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന, കുവൈത്ത് കേരള പ്രീമിയർ ലീഗിന് കഴിഞ്ഞ ദിവസം തുടക്കമായി.സുലൈബിയ ഗ്രൗണ്ടിൽ നടക്കുന്ന പ്രീമിയർ ലീഗില്‍ മലയാളീ താരങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്.

രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് കെ.കെ.പി.എൽ കളിക്കുക. 20 ഓവര്‍ മത്സരത്തില്‍ ഓരോ ഗ്രൂപ്പിലേയും ടീമുകൾ പരസ്പരം എറ്റുമുട്ടി കൂടുതൽ പോയന്റ് ലഭിക്കുന്ന മൂന്നു ടീമുകൾ വീതം സൂപ്പർ സിക്സിലേക്ക് യോഗ്യത നേടും.

ഇതില്‍ നിന്നും വിജയിക്കുന്ന ടീമുകള്‍ ഫൈനലില്‍ മത്സരിക്കും. രാത്രി എട്ടു മണി മുതലാണ് മൽസരങ്ങൾ ആരംഭിക്കുക. സെപ്റ്റംബർ എട്ടിനാണ് ഫൈനൽ മൽസരം. മൽസരത്തിന് മുന്നോടിയായി ടീം ക്യാപ്റ്റൻമാരുടെയും കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം ചേർന്നു.

TAGS :

Next Story