Quantcast

അഫ്ഗാനിസ്താനിലെ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    9 Oct 2023 2:09 AM IST

അഫ്ഗാനിസ്താനിലെ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം
X

അഫ്ഗാനിസ്താനില്‍ നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും ഇടയാക്കിയ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കറ്റവർക്ക് എളുപ്പത്തില്‍ ഭേദമാകട്ടെയെന്നും മന്ത്രാലയം പറഞ്ഞു.

ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000ത്തിലധികം പേർ മരിക്കുകയും 9,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തന്നാണ് റിപ്പോർട്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.

TAGS :

Next Story