Quantcast

കുവൈത്ത് ദേശീയദിന വിമോചന ദിന ആഘോഷത്തിന് തുടക്കമായി

രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ബുധനാഴ്ച പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു

MediaOne Logo

Web Desk

  • Updated:

    2023-02-01 18:44:55.0

Published:

1 Feb 2023 5:32 PM GMT

കുവൈത്ത് ദേശീയദിന വിമോചന ദിന ആഘോഷത്തിന് തുടക്കമായി
X

കുവൈത്ത് ദേശീയദിന വിമോചന ദിന ആഘോഷത്തില്‍ നിന്ന്

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയദിന, വിമോചന ദിന ആഘോഷത്തിന് തുടക്കമായി. 62മത് ദേശീയ ദിനാഘോഷങ്ങള്‍ ഒരു മാസം നീണ്ട് നില്‍ക്കും. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ബയാൻ പാലസിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധി ദേശീയ പതാക ഉയർത്തിയതോടെ ഒരുമാസത്തെ ആഘോഷത്തിന് തുടക്കമായി.

വരും ദിവസങ്ങളിൽ വ്യത്യസ്തമായ ആഘോഷങ്ങൾക്ക് രാജ്യം സാക്ഷിയാകും. ചടങ്ങിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അബ്ദുൽ അസീസ് അൽ സദൂൻ, മുതിർന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ബുധനാഴ്ച പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു.അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്തിലെ ജനങ്ങൾ എന്നിവരെ ഗവർണർമാർ അഭിനന്ദിച്ചു.

TAGS :

Next Story