Quantcast

കുവൈത്തില്‍ 'നാഷനല്‍ ഡയലോഗിന് തുടക്കമായി

MediaOne Logo

Web Desk

  • Published:

    6 Oct 2021 10:47 PM IST

കുവൈത്തില്‍ നാഷനല്‍ ഡയലോഗിന് തുടക്കമായി
X

കുവൈത്തില്‍ പാര്‍ലമെന്റ് അംഗങ്ങളും മന്ത്രിസഭയും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിന്റെ ഭാഗമായുള്ള 'നാഷനല്‍ ഡയലോഗിന് തുടക്കമായി .സുപ്രീം കോടതിയുടെ രക്ഷകര്‍തൃത്വത്തിലാണ് ദേശീയ സംവാദം നടക്കുന്നത്. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്വബാഹിന്റെ താല്‍പര്യപ്രകാരമാണ് നാഷണല്‍ ഡയലോഗ് സംഘടിപ്പിച്ചത്. ആദ്യസെഷനില്‍ പൊതുമാപ്പ്, സ്വാതന്ത്ര്യം, സാമ്പത്തിക പരിഷ്‌കരണം, സൈബര്‍ കുറ്റകൃത്യ നിയമം, കുറ്റവിചാരണയില്‍നിന്ന് പ്രധാനമന്ത്രിക്ക് പരിരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പാര്‍ലമെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടച്ചിട്ട മുറിയില്‍ രഹസ്യ സ്വഭാഗത്തിലായിരുന്നു ചര്‍ച്ച. ഉള്ളടക്കം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇറക്കിയിട്ടില്ല.

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, മതകാര്യ മന്ത്രി ഈസ അല്‍ കന്ദരി, പാര്‍ലമെന്റ് കാര്യ മന്ത്രി മുബാറക് അല്‍ ഹരീസ് എന്നിവര്‍ ആദ്യ സെഷനില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ചു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിനും സര്‍ക്കാറിനുമിടയില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ച് പുതിയ അധ്യായം കുറിക്കാന്‍ ഡയലോഗിന് സാധിക്കുമെന്ന് മുന്‍മന്ത്രിയും എം.പിയുമായ അലി അല്‍ ഉമൈര്‍ പറഞ്ഞു. ഡയലോഗിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ചുവടുവെപ്പ് എന്നാണ് പൊതു വിലയിരുത്തല്‍.

TAGS :

Next Story