Quantcast

കുവൈത്ത് പാർലിമെന്റ് തെരഞ്ഞെടുപ്പ്; 13 സഥാനാർഥികൾ കൂടി പത്രിക നൽകി

MediaOne Logo

Web Desk

  • Published:

    13 May 2023 1:33 AM GMT

കുവൈത്ത് പാർലിമെന്റ് തെരഞ്ഞെടുപ്പ്;   13 സഥാനാർഥികൾ കൂടി പത്രിക നൽകി
X

കുവൈത്ത് പാർലിമെന്റ് തെരഞ്ഞെടുപ്പിലേക്ക് 13 സഥാനാർഥികൾ കൂടി പത്രിക നൽകി. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളവരുടെ എണ്ണം അഞ്ച് വനിതകൾ അടക്കം 183 ആയി.

ഒന്നാം മണ്ഡലത്തിൽ നിന്ന് ഒന്നും രണ്ടാം മണ്ഡലത്തിൽ ഒന്നും മൂന്നാം മണ്ഡലത്തിൽ രണ്ടും നാലാം മണ്ഡലത്തിൽ നാലും അഞ്ചാം മണ്ഡലത്തിൽ അഞ്ചും സ്ഥാനാർഥികളാണ് ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഈ മാസം 14 വരെയാണ് പത്രിക സമർപ്പിക്കാനുള്ള അവസരം.




TAGS :

Next Story