കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തിവെച്ചത് മൂലം 47,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതായി ഫിലിപ്പൈൻസ്
ഫിലിപ്പൈൻ കുടിയേറ്റ തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് ഗാർഹിക തൊഴിലാളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാത്രമായി 24,000 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ഫിലിപ്പൈൻ ഓവർസീസ് എംപ്ലോയ്മെന്റ് ചെയർമാൻ ജോവാന കൺസെപ്ഷൻ പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തിവെച്ചതിനെ തുടർന്ന് 47,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതായി ഫിലിപ്പൈൻ ഓവർസീസ് എംപ്ലോയ്മെന്റ് അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്‌ട്രേറ്റർ ഹാൻസ് കാക്ഡാക്ക്. ഫിലിപ്പൈൻസ് തൊഴിലാളികൾക്കെതിരെ അക്രമവും കുറ്റകൃത്യങ്ങളും വർധിച്ചതിനെ തുടർന്നാണ് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നിർത്തലാക്കിയത്. ഫിലിപ്പൈൻ കുടിയേറ്റ തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് ഗാർഹിക തൊഴിലാളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മാത്രമായി 24,000 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ഫിലിപ്പൈൻ ഓവർസീസ് എംപ്ലോയ്മെന്റ് ചെയർമാൻ ജോവാന കൺസെപ്ഷൻ പറഞ്ഞു. ഫിലിപിനോ പൗരന്മാരെ സംരക്ഷിക്കാൻ കൂടുതൽ ഉറപ്പുകളും നിയന്ത്രണങ്ങളും വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ ഗൾഫ് പര്യടനത്തിന്റെ ഭാഗമായി രാജ്യത്തെ ഭക്ഷ്യ കയറ്റുമതിക്കാരുടെ പ്രതിനിധിസംഘം കുവൈത്തിലെത്തിയതായി ഫിലിപ്പൈൻ വ്യാപാര വ്യവസായ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

