Quantcast

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നാം റൺവെയും, പുതിയ വാച്ച് ടവറും തുറന്നു

മൂന്നാം റൺവെ ഒക്ടോബർ 30 ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    27 Oct 2025 3:48 PM IST

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്നാം റൺവെയും, പുതിയ വാച്ച് ടവറും തുറന്നു
X

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ വാച്ച് ടവറും മൂന്നാം റൺവെയും തുറന്നു. രാജ്യത്തിന്റെ വ്യോമഗതാഗത സംവിധാനത്തിൽ വലിയ മാറ്റമാണ് പുതിയ വാച്ച് ടവറും മൂന്നാം റൺവെയും അടയാളപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അസ്സബാഹ് പറഞ്ഞു. ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യോമ, വാണിജ്യ ഗതാഗതം സുഗമമാക്കുന്നതിനും വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ സർക്കാർ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നാമത്തെ റൺവെ ഒക്ടോബർ 30 ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുമെന്നും, കിഴക്കൻ റൺവെയുടെ പുനർനിർമാണം നവംബർ 15 നകം പൂർത്തിയാക്കുമെന്നും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി ഷെയ്ഖ് ഹുമൂദ് മുബാറക് ഹുമൂദ് അസ്സബാഹ് വ്യക്തമാക്കി.

TAGS :

Next Story