കുവൈത്ത് വിഷമദ്യ ദുരന്തം; മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികളുടെ നില അതീവ ഗുരുതരം
നിരവധി പേര്‍ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് സൂചന. മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികളുടെ നില അതീവ ഗുരുതരമാണ്. നിരവധി പേര്‍ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസവും നിരവധി പേരെ വിഷബാധ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ പലരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിവിധ ആശുപത്രികളിലെ എല്ലാ കേസുകളും 24 മണിക്കൂറും വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പലരുടെയും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. വൃക്ക തകരാറിനെ തുടർന്ന് പലരെയും അടിയന്തര ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തു.
കൂടുതൽ മലയാളികൾ മരണപ്പെട്ടതായാണ് സൂചന. എന്നാൽ ഇത് സംബന്ധമായി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല. കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചിട്ടുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ പ്രവാസികളാണ്. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Adjust Story Font
16

