Quantcast

കുവൈത്തിൽ റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രസിദ്ധീകരിച്ചു

സിവിൽ സർവീസ് കമ്മീഷനാണ് സർക്കാർ കാര്യാലയങ്ങളുടെയും മന്ത്രാലയങ്ങളുടെയും പ്രവൃത്തിസമയം അറിയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇറക്കിയത് .

MediaOne Logo

Web Desk

  • Published:

    21 March 2022 12:25 AM IST

കുവൈത്തിൽ റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രസിദ്ധീകരിച്ചു
X

കുവൈത്തിൽ റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം പ്രസിദ്ധീകരിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് സർക്കാർ കാര്യാലയങ്ങളുടെയും മന്ത്രാലയങ്ങളുടെയും പ്രവൃത്തിസമയം അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കിയത്.

സിവിൽ സർവീസ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ നമ്പർ അഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട 22 സർക്കാർ സ്ഥാപനങ്ങൾ റമദാനിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് പ്രവർത്തിക്കുക. മറ്റുള്ള സർക്കാർ ഏജൻസികൾക്കും ഓഫീസുകൾക്കും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2:30 വരെയാണ് പ്രവർത്തിസമയം. വാണിജ്യ വ്യവസായം. നീതിന്യായം ,വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസം , ടെലികമ്യൂണിക്കേഷൻ , ഇൻഫർമേഷൻ , എന്നീ മന്ത്രാലയങ്ങളും കസ്റ്റംസ്, മുനിസിപ്പാലിറ്റി , ബൈത്ത് സക്കാത്ത്, പരിസ്ഥിതി അതോറിറ്റി തുടങ്ങി 14 വകുപ്പുകളും ആണ് സിവിൽ സർവീസ് കമ്മീഷൻ സർക്കുലറിൽ ലിസ്റ്റ് ചെയ്യപ്പെട്ടത് .

പ്രത്യേക സാഹചര്യങ്ങളോ ജോലിയുടെ സ്വഭാവമോ കാരണം ജോലി സമയം മാറ്റാൻ ആഗ്രഹിക്കുന്നവർ സിവിൽ സർവീസ് ബ്യൂറോയെ സമീപിക്കണമെന്നും ഇത് സംബന്ധിച്ച കമ്മീഷന്റെ വിജ്ഞാപനത്തിൽ പറയുന്നു. അതിനിടെ രാജ്യത്തെ സഹകരണ സംഘങ്ങളുടെയും പബ്ലിക് ബെനിഫിറ്റ് സൊസൈറ്റികളുടെയും ഡയറക്ടർ ബോർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈദുൽ ഫിത്തർ അവധിക്ക് ശേഷം നടക്കുമെന്ന് സാമൂഹികക്ഷേമ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story