Quantcast

സുഡാനിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ കുവൈത്ത് റെഡ് ക്രസന്റ്

MediaOne Logo

Web Desk

  • Published:

    5 May 2023 2:09 AM GMT

Kuwait Red Crescent
X

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ദുരിതമനുഭവിക്കുന്നവർക്കായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി സഹായം എത്തിക്കുന്നു.

ഇതിനായുള്ള സംഭാവനാ കാമ്പയിന് തുടക്കമായതായി കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹിലാൽ അൽ സയർ പറഞ്ഞു. വെബ്സൈറ്റ് വഴിയോ കെ-നെറ്റ് വഴിയോ സംഭാവന നൽകാം. ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിൽ കുവൈത്ത് എപ്പോഴും സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. സുഡാനിലേക്ക് ദുരിതാശ്വാസവും വൈദ്യസഹായവും നൽകുന്ന എല്ലാവരെയും അൽ സയർ അഭിനന്ദിച്ചു.

TAGS :

Next Story