Quantcast

കുവൈത്തിൽ പാകിസ്താൻ പൗരന്മാർക്ക് വിസകൾ പുനരാരംഭിച്ചു; 1200 നഴ്‌സുമാരെ ഉടൻ എത്തിക്കും

വർക്ക് വിസ, കുടുംബ വിസ, ടൂറിസ്റ്റ്, വാണിജ്യ വിസകൾ എന്നിവ പുനരാരംഭിച്ചതായി കുവൈത്തിലെ പാകിസ്താൻ അംബാസഡർ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    24 May 2025 1:37 PM IST

കുവൈത്തിൽ പാകിസ്താൻ പൗരന്മാർക്ക് വിസകൾ പുനരാരംഭിച്ചു; 1200 നഴ്‌സുമാരെ ഉടൻ എത്തിക്കും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദീർഘകാലത്തെ ഇടവേളക്ക് ശേഷം പാകിസ്താൻ പൗരന്മാർക്ക് വീണ്ടും വിസകൾ അനുവദിച്ചു തുടങ്ങി. മെയ് മാസം മുതൽ വർക്ക് വിസ, കുടുംബ വിസ, ടൂറിസ്റ്റ്, വാണിജ്യ വിസകൾ എന്നിവ പുനരാരംഭിച്ചതായി കുവൈത്തിലെ പാകിസ്താൻ അംബാസഡർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചു.

ആരോഗ്യ മേഖലയിലേക്ക് 1,200 പാകിസ്താൻ നഴ്സുമാരെ ഉടൻ കുവൈത്തിലെത്തിക്കുമെന്നും അംബാസഡർ വ്യക്തമാക്കി. കുവൈത്തും പാകിസ്താനും തമ്മിൽ പുതിയ തൊഴിൽ ധാരണാപത്രം ഉടൻ ഒപ്പിടും. നിലവിൽ ഒരു ലക്ഷത്തോളം പാകിസ്താൻ പൗരന്മാർ കുവൈത്തിൽ താമസിക്കുന്നുണ്ടെന്നും, കുവൈത്തിൻറെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിൽ അവർക്ക് നിർണായക പങ്കുണ്ടെന്നും ഡോ. സഫർ ഇഖ്ബാൽ കൂട്ടിച്ചേർത്തു.

.

TAGS :

Next Story