Quantcast

ഉർദുഗാനെ ആശംസയറിയിച്ച് കുവൈത്ത് ഭരണാധികാരികൾ

MediaOne Logo

Web Desk

  • Published:

    7 Jun 2023 9:40 AM IST

Kuwait rulers
X

തുർക്കി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാന് ആശംസയറിയിച്ച് കുവൈത്ത് ഭരണ നേതൃത്വം.

ഉർദുഗാനെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ അഭിനന്ദം അറിയിച്ചു.

ഉർദുഗാനെ ഫോണിൽ വിളിച്ച കിരീടാവകാശി അമീറിന്റെയും അദ്ദേഹത്തിന്റെയും ആശംകൾ കൈമാറി. ഉർദുഗാന് ആരോഗ്യസൗഖ്യം നേർന്ന ശൈഖ് മിശ്അൽ തുർക്കിക്കും ജനങ്ങൾക്കും കൂടുതൽ അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു

TAGS :

Next Story