സ്വർണവ്യാപാരത്തിന് ഡിജിറ്റൽ പണമിടപാട്; നിർദേശവുമായി കുവൈത്ത് വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ
നിർദേശങ്ങൾ ലംഘിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടി വരും

കുവൈത്ത് സിറ്റി: സ്വർണവ്യാപാരം ഇനി മുതൽ ഡിജിറ്റൽ പണ ഇടപാടുവഴി മാത്രം നടത്തണമെന്ന നിർദേശവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ. കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഡിജിറ്റൽ പണമിടപാട് മാർഗങ്ങളാണ് വ്യാപാരികൾ ഉപയോഗിക്കേണ്ടത്.
നിർദേശങ്ങൾ ലംഘിക്കുന്ന കടകൾക്ക് അടച്ചുപൂട്ടൽ, പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യൽ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16

