Quantcast

ലോകത്തിലെ ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്തി ദിനാർ ഒന്നാമത്

യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറൻസിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-10 19:03:40.0

Published:

10 May 2023 11:40 PM IST

Kuwaiti Dinar, KWD, കുവൈത്തി ദിനാർ
X

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തെത്തി കുവൈത്തി ദിനാർ. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്തി ദിനാർ ഒന്നാമതെത്തിയത്.

യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറൻസിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കുവൈത്ത് ദിനാർ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ കറൻസിയാണ്. ഒരു യുഎസ് ഡോളർ 0.31 കുവൈത്ത് ദിനാറിന് തുല്യമാണ്. കുവൈത്തിന്‍റെ പ്രധാന സാമ്പത്തിക വരുമാനം ആഗോള എണ്ണ കയറ്റുമതിയാണ്. കോവിഡിനു ശേഷം എണ്ണവില കുതിച്ചതോടെ അതിന്‍റെ ശക്തി വർധിക്കുകയും ചെയ്തു. അടുത്ത കാലത്ത് ഡോളർ ശക്തിയാർജിച്ച് ലോകത്തിലെ മിക്ക കറൻസികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്.

1961ലാണ് കുവൈത്ത് ദിനാർ ആരംഭിച്ചത്. 1990 ൽ ഇറാഖ് അധിനിവേശ സമയത്ത് ദിനാറിന് ഇടിവ് രേഖപ്പെടുത്തിയെങ്കിലും കുവൈത്ത് വിമോചനത്തോടെ ദിനാറും ശക്തമായി തിരിച്ചുവരികയായിരുന്നു. കറന്‍സി പട്ടികയില്‍ രണ്ടാം സ്ഥാനം ബഹറൈന്‍ ദിനാറും മുന്നാം സ്ഥാനം ഒമാനി റിയാലുമാണ്.

TAGS :

Next Story