Quantcast

പ്രവാചക നിന്ദക്കെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ

പ്രവാചകനിന്ദക്കെതിരെ സമാധാനമായി പ്രതിഷേധിക്കുന്ന ആളുകൾക്കെതിരെ ശത്രുതാപരമായ സമീപനമാണ് ഇന്ത്യയിലെ ഭരണകൂടം കൈക്കൊള്ളുന്നതെന്നും എംപിമാർ കുറ്റപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    16 Jun 2022 11:51 PM IST

പ്രവാചക നിന്ദക്കെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ
X

പ്രവാചക നിന്ദക്കെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ. ഉസാമ അൽഷാഹീൻ എംപിയുടെ നേതൃത്വത്തിൽ കുവൈത്ത് നാഷണൽ അസംബ്ലിയിലെ 30 അംഗങ്ങളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയിലെ ഭരണകൂടത്തിന്റെ വക്താക്കൾ പ്രവാചകനെതിരെ നടത്തിയ നിന്ദ്യമായ പരാമർശങ്ങളെയും പ്രതിഷേധം നടത്തുന്ന മുസ്ലിങ്ങൾക്ക് എതിരെയുള്ള അവകാശ നിഷേധങ്ങളെയും അപലപിക്കുന്നതാണ് പ്രസ്താവന.

ഇത്തരം പ്രവൃത്തികൾക്കെതിരെ ഇന്ത്യൻ ഭരണകൂടത്തിൽ നയതന്ത്രതലത്തിലും സാമ്പത്തിക മേഖലയിലും മാധ്യമങ്ങളിലൂടെയും സമ്മർദ്ദം ശക്തമാക്കാൻ കുവൈത്തും ഇതര അറബ് ഇസ്ലാമിക രാജ്യങ്ങളും ഇടപെടണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. പ്രവാചകനിന്ദക്കെതിരെ സമാധാനമായി പ്രതിഷേധിക്കുന്ന ആളുകൾക്കെതിരെ ശത്രുതാപരമായ സമീപനമാണ് ഇന്ത്യയിലെ ഭരണകൂടം കൈക്കൊള്ളുന്നതെന്നും എംപിമാർ കുറ്റപ്പെടുത്തി.

TAGS :

Next Story