Quantcast

സം​ഘർഷങ്ങൾക്കിടയിലും സ്ഥിരത പുലർത്തി കുവൈത്തിലെ മണി എക്സ്ചേഞ്ച് വിപണി

കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ശക്തമായ മേൽനോട്ടം സ്ഥിരത ഉറപ്പാക്കുന്നതായാണ് വിലയിരുത്തൽ

MediaOne Logo

Web Desk

  • Updated:

    2026-03-24 15:12:44.0

Published:

24 March 2026 8:40 PM IST

Kuwaits exchange market remains stable despite conflicts
X

കുവൈത്ത് സിറ്റി: ആഗോള സംഘർഷ സാഹചര്യങ്ങൾക്കിടയിലും കുവൈത്തിലെ മണി എക്സ്ചേഞ്ച് വിപണി സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓൺലൈൻ ട്രാൻസ്ഫറുകളുടെ വർധനവും ശക്തമായ സാമ്പത്തിക മേൽനോട്ടവുമാണ് ഈ സ്ഥിരതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. ഓൺലൈൻ ട്രാൻസ്ഫർ സംവിധാനങ്ങളുടെ വ്യാപക ഉപയോഗം എക്സ്ചേഞ്ച് സെന്ററുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിച്ചതായും അധികൃതർ വ്യക്തമാക്കി.

കുവൈത്ത് സെൻട്രൽ ബാങ്കിന്റെ ശക്തമായ മേൽനോട്ടവും നിയന്ത്രണ സംവിധാനങ്ങളുമാണ് വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതെന്നാണ് വിലയിരുത്തൽ. പ്രവാസികളുടെ പണമയയ്ക്കലിൽ കഴിഞ്ഞ വർഷങ്ങളിലായി ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പ്രതിസന്ധിക്കിടയിലും ബാങ്കിങ്, എക്സ്ചേഞ്ച് സേവനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായും അധികൃതർ അറിയിച്ചു. അനധികൃത എക്സ്ചേഞ്ച് കേന്ദ്രങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ വിപണിയിൽ വിശ്വാസം വർധിപ്പിക്കാൻ സഹായിച്ചതായും വ്യക്തമാക്കി. കുവൈത്ത് സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയും ദിനാറിന്റെ ശക്തിയും ഈ വളർച്ചക്ക് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തുന്നു. ഡിജിറ്റൽ സംവിധാനങ്ങളും ശക്തമായ ബാങ്കിങ് അടിസ്ഥാന സൗകര്യങ്ങളും കുവൈത്തിലെ സാമ്പത്തിക ഇടപാടുകളുടെ തുടർച്ച ഉറപ്പാക്കുന്നതായും വിലയിരുത്തുന്നു.

TAGS :

Next Story