വാനിൽ വർണ്ണ വിസ്മയം തീർത്ത് കുവൈത്ത് ദേശീയ-വിമോചന ആഘോഷങ്ങൾക്ക് സമാപനം
കുവൈത്ത് ടവറിന് സമീപം ഒരുക്കിയ കരിമരുന്ന് പ്രദര്‍ശനം കാണാനെത്തിയത് ആയിരങ്ങള്‍.

കുവൈത്ത്സിറ്റി: വാനില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ദേശീയ-വിമോചന ആഘോഷങ്ങള്‍ക്ക് സമാപനം. കുവൈത്ത് ടവറിന് സമീപം ഒരുക്കിയ കരിമരുന്ന് പ്രദര്‍ശനം കാണാനെത്തിയത് ആയിരങ്ങള്‍.
കുവൈത്തിന്‍റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന കുവൈത്ത് ടവറിന് സമീപം നടന്ന വെടിക്കെട്ടിനും ലേസര്‍ഷോക്കും തുടക്കമായത് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണെങ്കിലും മണിക്കൂറുകള്‍ക്കുമുമ്പുതന്നെ അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റും പരിസരവും നിറഞ്ഞുകവിഞ്ഞിരുന്നു. തിരക്ക് കാരണം പലറോഡുകളിലും ഗതാഗതം നിരോധിച്ചിരുന്നു. അവസാനഘട്ടത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പലര്‍ക്കും വെടിക്കെട്ടും ലേസര്‍ ഷോയും കാണാനായില്ല.
വൈകീട്ട് മുതല്‍ സിറ്റിയിലേയും ഹവല്ലിയിലെയും വിവിധ പാർക്കിങ് സ്ഥലങ്ങളില്‍നിന്ന് സൗജന്യ ഷട്ടിൽ ബസ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും റോഡില്‍ കുരുങ്ങിയ വാഹനങ്ങളിലിരുന്ന് ദൂരെനിന്ന് വെടിക്കെട്ട് ആസ്വദിക്കാനായിരുന്നു പലരുടെയും വിധി. ഒരുമണിക്കൂറോളം നീണ്ട വെടിക്കെട്ടില്‍ കുവൈത്ത് ടവറിന്‍റെ പശ്ചാത്തലത്തില്‍ വിവിധ വര്‍ണത്തിലും രൂപത്തിലുമുള്ള പ്രഭാപൂക്കള്‍ വിരിഞ്ഞു. കുവൈത്ത് ടവറില്‍ രാജ്യത്തിന്റെ ചരിത്രവും അമീറിന്റെ നേതൃത്വത്തില്‍ കൈവരിച്ച നേട്ടങ്ങളും ചിത്രങ്ങളായി മിന്നിമറഞ്ഞു. സമുദ്രത്തില്‍ സജ്ജീകരിച്ച ബോട്ടുകളില്‍നിന്നും വര്‍ണങ്ങള്‍ വാനിലുയര്‍ന്നതോടെ ജനങ്ങള്‍ ആവേശത്തിമിര്‍പ്പിലായി.
Adjust Story Font
16

