കുവൈത്തിലെ ജനസംഖ്യയിൽ അഞ്ച് ശതമാനം വർധന: ഇന്ത്യക്കാരുടെ എണ്ണം പത്ത് ലക്ഷത്തിന് മുകളിൽ
വിദേശികളിൽ ഒരു ദശലക്ഷത്തിലധികം ആളുകളുമായി ഇന്ത്യക്കാരാണ് മുന്നിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യയിൽ അഞ്ച് ശതമാനം വർധന. പത്ത് ലക്ഷത്തിന് മുകളിലാണ് ഇന്ത്യക്കാരുടെ എണ്ണം. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാസി പുറത്തുവിട്ട കണക്കുകൾ പ്രകാരം വിദേശികളുടെ എണ്ണം 7.3 ശതമാനം ഉയർന്ന് 36.7 ലക്ഷമായി. രാജ്യത്തെ മൊത്തം ജനസംഖ്യ അഞ്ച് ശതമാനം വർധിച്ച് 5.237 ദശലക്ഷത്തിലെത്തി.
വിദേശികളിൽ ഒരു ദശലക്ഷത്തിലധികം ആളുകളുമായി ഇന്ത്യക്കാരാണ് മുന്നിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ സമൂഹത്തിൽ നേരിയ വർധനയും രേഖപ്പെടുത്തി. നിലവിൽ കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 20 ശതമാനവും പ്രവാസികളുടെ 29 ശതമാനവും ഇന്ത്യക്കാരാണ്. അതേസമയം കുവൈത്ത് പൗരന്മാരുടെ എണ്ണം കുറഞ്ഞ് 1.563 ദശലക്ഷമായി. ജനസംഖ്യയിലെ വിഹിതം 29.85 ശതമാനമായി താഴ്ന്നു. ഗാർഹിക ജോലിക്കാരിൽ 40.1 ശതമാനവും സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ 30.8 ശതമാനവും ഇന്ത്യക്കാരാണ്. പ്രവാസി സമൂഹത്തിൽ ഈജിപ്തുകാർ രണ്ടാം സ്ഥാനത്തും ബംഗ്ലാദേശികൾ മൂന്നാം സ്ഥാനത്തും ഫിലിപ്പീനുകാർ നാലാം സ്ഥാനത്തുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Adjust Story Font
16

