കുവൈത്തില്‍ നിന്നും കഴിഞ്ഞ വർഷം 30,000 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം നാടുകടത്തിയതായി അധികൃതര്‍
നിയമങ്ങള്‍ അനുസരിക്കാത്ത മുഴുവന്‍ വിദേശികളെയും നാട് കടത്തണമെന്നാണ് അധികൃതരുടെ നിലപാട്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കഴിഞ്ഞ വർഷം 30,000 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു . നാട് കടത്തിയവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍.
താമസ ഗതാഗത നിയമ ലംഘകർക്ക് പുറമേ യാചന, മദ്യക്കച്ചവടം, അസാന്മാർഗിക പ്രവർത്തനങ്ങൾ, തെരുവ് കച്ചവടം എന്നിവയിലേർപ്പെട്ട വിദേശികളെയാണ് നാട് കടത്തിയതെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങള്‍ അനുസരിക്കാത്ത മുഴുവന്‍ വിദേശികളെയും നാട് കടത്തണമെന്നാണ് അധികൃതരുടെ നിലപാട്. ജുഡീഷ്യൽ നടപടിക്രമങ്ങളുടെ ഭാഗമായി 660 പേരെയാണ് കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് നിന്നും നാട് കടത്തിയത്.
നാട് കടത്തപ്പെട്ട മുപ്പതിനായിരം വിദേശികളില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. 8100 ഇന്ത്യക്കാരെ നാട് കടത്തിയപ്പോള്‍ തൊട്ടുപിറകില്‍ 3500 പേരുമായി ബംഗ്ലാദേശികളാണ് ഉള്ളത്. 3000 ഈജിപ്തുകാരെയും ഈ കാലയളവില്‍ നാട് കടത്തിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വിദേശികളെ എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം വിസ കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ വിദേശികള്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കുന്ന രീതി ഗുണം ചെയ്യില്ലെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.
Adjust Story Font
16

