Quantcast

യുവതികളെ അടിമപ്പണിക്കായി കുവൈത്തിലേക്ക് കടത്തിയ പ്രധാനി പൊലീസ് പിടിയിൽ

കുട്ടികളെ പരിചരിക്കാൻ എന്ന വ്യാജേന 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് യുവതികളെ കുവൈത്തിൽ എത്തിച്ചു വിൽപ്പന നടത്തിയത്

MediaOne Logo

ijas

  • Updated:

    2022-06-18 19:17:52.0

Published:

19 Jun 2022 12:46 AM IST

യുവതികളെ അടിമപ്പണിക്കായി കുവൈത്തിലേക്ക് കടത്തിയ പ്രധാനി പൊലീസ് പിടിയിൽ
X

കുവൈത്ത് സിറ്റി: നൂറിലധികം യുവതികളെ അടിമപ്പണിക്കായി കുവൈത്തിലേക്ക് കടത്തിയ മനുഷ്യകടത്ത് റാക്കറ്റ് സംഘത്തിലെ പ്രധാനി പൊലീസ് പിടിയിൽ. കുവൈത്തിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ഇടപെട്ടു രക്ഷപ്പെടുത്തിയ കൊച്ചി തോപ്പുംപടി സ്വദേശിയുടെ പരാതിയിലാണ് പത്തനംതിട്ട സ്വദേശിയായ അജുമോനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ എറണാകുളം സൗത്ത് പൊലീസാണ് പിടികൂടിയത്. കുട്ടികളെ പരിചരിക്കാൻ എന്ന വ്യാജേന 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് യുവതികളെ കുവൈത്തിൽ എത്തിച്ചു വിൽപ്പന നടത്തിയത്.

TAGS :

Next Story