Quantcast

മെഡക്സ്‌ മെഡിക്കല്‍ കെയറിന്റെ കുവൈത്തിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിച്ചു

ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് ഒമ്പത് ദിനാറിന് സമ്പൂര്‍ണ ഹെല്‍ത്ത് പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-11-11 19:19:56.0

Published:

11 Nov 2022 11:16 PM IST

മെഡക്സ്‌ മെഡിക്കല്‍ കെയറിന്റെ കുവൈത്തിലെ ആദ്യ ശാഖ പ്രവർത്തനമാരംഭിച്ചു
X

അത്യാധുനിക സംവിധാനങ്ങളോടെ മെഡക്സ്‌ മെഡിക്കല്‍ കെയറിന്റെ പ്രഥമ മെഡിക്കല്‍ സെന്‍റെര്‍ ഫഹാഹീല്‍ പ്രവര്‍ത്തനം തുടങ്ങി. മെഡിക്കല്‍ സെന്‍റെര്‍ ഉത്ഘാടനത്തിന്‍റെ ഭാഗമായി ഒരു മാസത്തേക്ക് ഒമ്പത് ദിനാറിന് സമ്പൂര്‍ണ ഹെല്‍ത്ത് പാക്കേജും പ്രഖ്യാപിച്ചു.

മെഡക്സ്‌ മെഡിക്കല്‍ കെയറിന്റെ കുവൈത്തിലെ ആദ്യ ശാഖ ശൈഖ് ഹമൂദ് അൽ ഫൈസൽ അൽ ഹമൂദ് അൽ മാലിക് അസ്സബാഹ് ഉദ്ഘാടനം ചെയ്തത്. നിരവധി പ്രവാസി കുടുംബങ്ങളും തൊഴിലാളികളും താമസിക്കുന്ന ഫഹാഹീല്‍ മേഖലയിലെ സാധാരക്കാര്‍ക്ക് പുതിയ മെഡിക്കല്‍ സെന്‍റെര്‍ ഏറെ ഉപയോഗപ്പെടുമെന്ന് മെഡക്സ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുഹമ്മദലി വി.പി അറിയിച്ചു.

മിതമായ നിരക്കില്‍ മികച്ച ചികിത്സ എല്ലാവര്‍ക്കും ഉറപ്പാക്കും.നിലവില്‍ പത്തോളം മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. താമസിയാതെ തന്നെ ഇത് വിപുലീകരിക്കും. രാവിലെ ഏഴ് മണി മുതല്‍ രാത്രി 12 മണി വരെ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. പ്രഗത്ഭരായ ഡോക്ടര്‍മാര്‍, അത്യാധുനിക റേഡിയോ ഡയഗ്നോസ്റ്റിക്സ് സംവിധാനം , ലബോറട്ടറി, ഫാര്‍മസി എന്നീവയാണ് മെഡക്സ്‌ മെഡിക്കല്‍ കെയറിന്‍റെ പ്രത്യേകത.

ഉത്ഘാടനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക ഹെല്‍ത്ത് പാക്കേജില്‍ മൂന്ന് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും 40ല്‍ പരം ടെസ്റ്റുകളും പരിശോധനകളും ഉണ്ടാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഉത്ഘാടന ചടങ്ങില്‍ മെഡക്സ്‌ മെഡിക്കല്‍ കെയര്‍ ഡയറക്ടര്‍ അബു ജാസിം, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഇംതിയാസ് അഹമ്മദ്, ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് അനീഷ് മോഹനന്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജുനൈസ് കോയിമ്മ, പി.ആര്‍.ഒ മുബാറക് എന്നിവര്‍ പങ്കെടുത്തു.

TAGS :

Next Story