തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ വിശ്വാസ്യതയും, സമഗ്രതയും ഉറപ്പാക്കണം: കുവൈത്ത് വാർത്താവിതരണ മന്ത്രാലയം

തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നമാധ്യമസ്ഥാപനങ്ങൾ വാർത്താവിതരണ മന്ത്രാലയത്തിൽനിന്ന് പ്രത്യേക പെർമിറ്റ് കരസ്ഥമാക്കണം

MediaOne Logo

Web Desk

  • Updated:

    2022-09-01 16:04:52.0

Published:

1 Sep 2022 4:00 PM GMT

തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ വിശ്വാസ്യതയും, സമഗ്രതയും ഉറപ്പാക്കണം: കുവൈത്ത് വാർത്താവിതരണ മന്ത്രാലയം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ നിയമത്തെ മാനിക്കുകയും വിശ്വാസ്യത, സുതാര്യത, സമഗ്രത എന്നിവ ഉറപ്പാക്കുകയും വേണമെന്ന് വാർത്താവിതരണമന്ത്രാലയം. തെരഞ്ഞെടുപ്പ് കവറേജുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

2022 ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്റെ കവറേജുമായി ബന്ധപ്പെട്ട് കുന, കുവൈറ്റ് ടെലിവിഷൻ എന്നിവയ്ക്ക് നൽകിയ പ്രസ്താവനയിൽ ഇൻഫർമേഷൻ മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ നാജിയാണ് ഇക്കാര്യം പറഞ്ഞത്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന മാധ്യമങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്ക് നിയമപരമായി ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അച്ചടി, ശ്രവണ, ദൃശ്യ മാധ്യമങ്ങൾ നിയമത്തെ മാനിക്കുകയും തെരഞ്ഞെടുപ്പുകാലത്ത് സംഭവിക്കുന്ന കാര്യങ്ങൾ വിശ്വാസ്യത, സുതാര്യത, പത്രപ്രവർത്തന സമഗ്രത എന്നിവയോടെ അറിയിക്കുകയും ചെയ്യേണ്ടത് പരമപ്രധാനമാണെന്നും ബിൻ നാജി ഓർമിപ്പിച്ചു.

തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നമാധ്യമസ്ഥാപനങ്ങൾ വാർത്താവിതരണ മന്ത്രാലയത്തിൽനിന്ന് പ്രത്യേക പെർമിറ്റ് കരസ്ഥമാക്കണം. നിയമവും മാനദണ്ഡങ്ങളും അനുസരിക്കുകയും ശരിയായ നടപടിക്രമങ്ങൾ പാലിക്കുകയും വേണം, പത്രപ്രവർത്തനത്തിന്റെ നിലവാരവും അന്തഃസത്തയും പുലർത്തണമെന്നും മാധ്യമങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക മാധ്യമങ്ങൾക്കു പുറമെ നിരവധി അന്താരാഷ്ട മാധ്യമ സ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വാർത്താ വിതരണമന്ത്രാലയം അനുമതി നൽകാറുണ്ട്. കഴിഞ്ഞ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ നിന്ന് മീഡിയവൺ ചാനലിന് പ്രത്യേക അനുമതി ഉണ്ടായിരുന്നു

TAGS :

Next Story