Quantcast

മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കുവൈത്തില്‍ ബാച്ചിലർ ക്ലിനിക് ആരംഭിക്കുന്നു

MediaOne Logo
മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കുവൈത്തില്‍ ബാച്ചിലർ ക്ലിനിക് ആരംഭിക്കുന്നു
X

കുവൈത്തില്‍ ബാച്ചിലർ ക്ലിനിക് ആരംഭിക്കുന്നു. ആതുരസേവന രംഗത്തെ പ്രമുഖ ശ്യംഖലയായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പാണ് കുവൈത്തില്‍ ആദ്യമായി ബാച്ചിലർ ക്ലിനിക് അവതരിപ്പിക്കുന്നത്.

സാൽമിയ ഈസ അൽ ഖത്താമി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന മെട്രോ ബ്രാഞ്ചിൽ എല്ലാ വെള്ളിയാഴ്‌ചകളിലും ബാച്ചിലർ ക്ലിനിക് സേവനം ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. രണ്ട് ദിനാറാണ് കൺസൾട്ടേഷൻ ഫീസ്.

മെഡിക്കല്‍ സർവീസുകൾക്ക് 25 ശതമാനം പ്രത്യേക കിഴിവും നല്‍കും. ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ ചിലവിൽ മികച്ച ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെയാണെന്ന് പുതിയ സേവനം ആരംഭിക്കുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു. സെപ്റ്റംബർ 1 മുതലാണ് ആനുകൂല്യം ലഭ്യമാവുക.

TAGS :

Next Story