എംഎംഎംഇ കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
2026 ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 3.00 മുതൽ 4.30 വരെ Jabriya Central Blood Bank-ൽ ക്യാമ്പ് നടക്കും

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)ഉം Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)ഉം സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 10-ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 3.00 മുതൽ 4.30 വരെ Jabriya Central Blood Bank-ൽ ക്യാമ്പ് നടക്കും.
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ അനുസ്മരിക്കുന്ന വനിതാ പരിപാടികളുടെ ഭാഗമായി, സന്നദ്ധ രക്തദാനത്തിലൂടെ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും പ്രാധാന്യം നൽകുന്ന MMME Kuwait, സ്ത്രീകളിൽ രക്തദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ നീക്കി കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.
സ്ത്രീ രക്തദാതാക്കളുടെ എണ്ണം കുറവാണെന്ന സാഹചര്യത്തിൽ, കൂടുതൽ സ്ത്രീകളെ സന്നദ്ധ രക്തദാനത്തിലേക്ക് ആകർഷിക്കാനും ഈ ക്യാമ്പ് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്ട്രേഷനായി https://forms.gle/ഡ൭വാ൫൨൪ഡക്‌സ്‌ഖ്‌പോപ്‌ജെ൭ ലിങ്ക് സന്ദർശിക്കുകയോ ഫ്‌ളയറിലുള്ള QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം
Adjust Story Font
16

