Quantcast

ഏറ്റവും ശക്തരായ ബിസിനസ് വനിതകൾ; പട്ടികയിൽ എട്ട് കുവൈത്തി വനിതകൾ

MediaOne Logo

Web Desk

  • Published:

    12 Feb 2023 1:54 PM IST

ഏറ്റവും ശക്തരായ ബിസിനസ് വനിതകൾ;   പട്ടികയിൽ എട്ട് കുവൈത്തി വനിതകൾ
X

യു.എസ് ബിസിനസ് മാഗസിനായ ഫോബ്സ് പ്രസിദ്ധീകരിച്ച ഏറ്റവും ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയിൽ എട്ട് കുവൈത്തി വനിതകൾ ഇടം നേടി. ഗൾഫ് മേഖലയിലെ 100 ബിസിനസ് വനിതകളുടെ പട്ടികയാണ് ഫോബ്സ് പുറത്തിറക്കിയത്.

മിഡിൽ ഈസ്റ്റ് 2023ലെ ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയാണ് ഫോബ്സ് പുറത്തിറക്കിയത്. പട്ടികയിൽ ആദ്യ പത്തിൽ കുവൈത്തിൽനിന്ന് രണ്ടുപേരും, ആദ്യ ഇരുപതിൽ നാലുപേരുമുണ്ട്.

നാഷണൽ ബാങ്ക് കുവൈത്ത് ഗ്രൂപ്പ് സി.ഇ.ഒ ശൈഖ അൽ ബഹർ പട്ടികയിൽ നാലാം സഥാനത്തും കുവൈത്തിൽ നിന്ന് ഒന്നാം സഥാനത്തുമാണ്. കുവൈത്ത് നാഷണൽ പെട്രോളിയം സി.ഇ.ഒ വാദ അൽ ഖത്തിബ് ആറാം സഥാനത്തുണ്ട്.

കിപ്‌കോ ഗ്രൂപ്പ് സി.ഇ.ഒ അദാന നാസർ അസ്സബാഹ് പട്ടികയിൽ പന്ത്രണ്ടാം സഥാനത്തും കുവൈത്തിൽ നിന്ന് മൂന്നാം സഥാനത്തുമെത്തി. അജിലിറ്റി ചെയർപേഴ്‌സൺ ഹെനാദി അസ്സലാഹ് ഇരുപതാം സഥാനത്തെത്തി.

ടെലികോം കമ്പനിയായ സൈൻ കുവൈത്ത് സി.ഇ.ഒ ഈമാൻ അൽ റൗദാൻ പട്ടികയിൽ ഇരുപത്തിരണ്ടാം സഥാനം നേടി. അഹ്ലി യുണൈറ്റഡ് ബാങ്ക് സി.ഇ.ഒ ജഹാദ് അൽ ഹുമൈദി34,പെട്രോ കെമിക്കൽ ഇൻഡ്രസ്ട്രീസ് കമ്പനി സി.ഇ.ഒ നാദിഅ അൽ ഹജ്ജി-35, യുണൈറ്റഡ് ഏവിയേഷൻ സർവീസ് കമ്പനി വൈസ് ചെയർമാൻ നാദിഅ അകിൽ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടവർ.

TAGS :

Next Story