Quantcast

കുവൈത്തിൽ ബീച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി

കുവൈത്തിൽ ബീച്ചുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി. പൊതു ഉപയോഗ വസ്തുക്കൾ കേടുവരുത്തുന്ന പ്രവണത വർധിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറ സഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-07-10 17:41:33.0

Published:

10 July 2021 5:40 PM GMT

കുവൈത്തിൽ ബീച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി
X

കുവൈത്തിൽ ബീച്ചുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി. പൊതു ഉപയോഗ വസ്തുക്കൾ കേടുവരുത്തുന്ന പ്രവണത വർധിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറ സഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നത്.

ബീച്ചുകളിലെ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കുക, ടാപ്പുകൾ നശിപ്പിക്കുക തുടങ്ങിയ അക്രമ പ്രവർത്തനങ്ങളെ തടയുന്നതിന് മുനിസിപ്പാലിറ്റി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. യൂനിഫോമിലും അല്ലാതെയും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി.

പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. അതിനിടെ പൊതു ശൗചാലയങ്ങളിൽ ഉപയോഗത്തിന് ഫീസ് ചുമത്തണമെന്ന നിർദേശം മുനിസിപ്പാലിറ്റി നിരാകരിച്ചു . സൗകര്യങ്ങൾ എല്ലാവർക്കും വേണ്ടി ഒരുക്കിയതാണെന്നും അത് സംരക്ഷിക്കേണ്ടത് പൊതു ഉത്തരവാദിത്തമാണെന്നും മുനിസിപ്പാലിറ്റിയിലെ നിർമാണ വകുപ്പ് മേധാവി അഹ്മദ് അൽ ഹാജിരി പറഞ്ഞു.

പരിസ്ഥിതി നിയമലംഘനങ്ങൾ തടയാൻ പരിസ്ഥിതി അതോറിറ്റി ജാബിർ പാലത്തിലും പ്രധാന ബീച്ചുകളിലും നേരത്തെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

TAGS :

Next Story