Quantcast

കുവൈത്തിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു

സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശി അധ്യാപകരെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-12-27 18:30:28.0

Published:

27 Dec 2022 9:25 PM IST

കുവൈത്തിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു
X

കുവൈത്ത്സിറ്റി: കുവൈത്തില്‍ സ്വദേശിവൽകരണം ശക്തമാക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശി അധ്യാപകരെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി പറഞ്ഞു.

എന്നാല്‍ യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശി അധ്യാപകരെ നിലനിര്‍ത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് വിദേശികളെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാവുന്നതോടെ അടുത്ത വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്ടമാകും .

നേരത്തെ ഇംഗ്ലീഷ് ഭാഷയില്‍ ബിരുദം നേടിയ സ്വദേശി യുവതികള്‍, അധ്യാപകരായി ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. അതിനിടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ അധ്യാപകരുടെ കുത്തൊഴുക്കാണെന്നും സ്വദേശി അധ്യാപകരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പാര്‍ലിമെന്റ് അംഗങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

TAGS :

Next Story