Quantcast

നെസ്റ്റോയുടെ പുതിയ ഔട്ട്ലറ്റ് കുവൈത്തിലെ ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു

കുവൈത്തിലെ 16ാമത്തെയും ജി.സി.സിയിലെ 113ാമത്തെയും ശാഖയാണിത്

MediaOne Logo

Web Desk

  • Published:

    24 Jun 2023 8:24 PM IST

Nesto New outlet Kuwait
X

ഹൈപ്പർ മാർക്കറ്റ് രംഗത്തെ പ്രമുഖരായ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ഔട്ട്ലറ്റ് കുവൈത്തിലെ ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു.

പുതിയ ശാഖ ഉബൈദ് ഷാലും, മുഹമ്മദ് അൽ ഷമ്മരി, നെസ്റ്റോ കുവൈത്ത് ഡയറക്ടർ വി. കരീം, ഓപറേഷൻ മാനേജർ നംസീർ , ഷഹാസ് മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

നെസ്റ്റോയുടെ കുവൈത്തിലെ 16ാമത്തെയും ജി.സി.സിയിലെ 113ാമത്തെയും ശാഖയാണിത്. ഫ്രോസൺ ഫുഡ്, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ,പലവ്യഞ്ജനം, റോസ്‌റ്ററി, ചോക്ലറ്റ്, ബേക്കറി, ലൈഫ്‌സ്‌റ്റൈൽ ഉൽപന്നങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.

ആദ്യ ദിനത്തിൽ നിരവധി പേരാണ് സാധനങ്ങൾ വാങ്ങാനും സന്ദർശിക്കാനുമായി ഔട്ട്ലറ്റിലെത്തിയത്. ഉദ്ഘാടനത്തനോടനുബന്ധിച്ച് വൻ വിലക്കുറവും ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, വരുംദിവസങ്ങളിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

TAGS :

Next Story