ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം കുവൈത്തിന് പുതിയ പ്രവർത്തന സമിതി

ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം കുവൈത്ത് പുതിയ പ്രവർത്തന സമിതി നിലവിൽ വന്നു. സാൽമിയ മെട്രോ ഹാളിൽ സംഘടിപ്പിച്ച ജനറൽ ബോഡി യോഗത്തിൽ, പ്രസിഡന്റായി ഖാദർ എം. ഷാജഹാനേയും ജനറൽ സെക്രട്ടറിയായി സലാം കളനാടിനേയും ട്രഷററായി ടി. ഹുസൈനേയും തെരഞ്ഞെടുത്തു.
സംഘടന റിപ്പോർട്ട് അവതരിപ്പിച്ച ഗോപകുമാർ കോവിഡ് കാലത്ത് സംഘടന നടത്തിയ വിവിധ പരിപാടികളെക്കുറിച്ച് സംസാരിച്ചു. നസീറുദ്ദീൻ യോഗം നിയന്ത്രിച്ചു. നിർമൽ നന്ദി പറഞ്ഞു.
Next Story
Adjust Story Font
16

