Quantcast

കുവൈത്തില്‍ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാത്ത പെരുന്നാള്‍

MediaOne Logo

Web Desk

  • Published:

    29 April 2022 5:02 PM IST

കുവൈത്തില്‍ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാത്ത പെരുന്നാള്‍
X

നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നാളത്തോടെ ഒഴിവാകുന്നതിനാല്‍, കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്ലാത്ത പെരുന്നാളായിരിക്കും ഇത്തവണ.

മഹാമാരിയെ നേരിടാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആളുകള്‍ക്കും ഡോ. ഖാലിദ് അല്‍ ജാറല്ല നന്ദി അറിയിച്ചു. ആരോഗ്യ സാഹചര്യത്തിലെ സ്ഥിരതയും പ്രതിരോധ കുത്തിവെപ്പ് നിരക്കിലെ വര്‍ദ്ധനയും രാജ്യത്ത് സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന് വഴിയൊരുക്കിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള തീരുമാനത്തോടൊപ്പം കൊറോണ ഉപദേശക സമിതി പിരിച്ചു വിടാനും മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

TAGS :

Next Story