കോവിഡിന്റെ ഒമിക്രോണ്‍ ഉപവകഭേദം: ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം
രാജ്യത്തെ ആരോഗ്യ രംഗം സുസ്ഥിരമാണ് എന്നാല്‍ കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും അധികൃതര്‍

കുവൈത്ത്സിറ്റി: കോവിഡിന്റെ ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി കുവൈത്തില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആരോഗ്യ രംഗം സുസ്ഥിരമാണ് എന്നാല്‍ കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.കാലം കഴിയുന്തോറും വൈറസുകള്‍ക്ക് ജനിതക മാറ്റം സംഭവിക്കുന്നത് സാധാരണയാണെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.പനി, ഗുരുതര ശ്വാസ പ്രശ്‌നങ്ങള്‍ എന്നിവയുള്ള രോഗികള്‍ ശ്രദ്ദിക്കണം. സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും കൊവിഡ് ബൂസ്റ്റര്‍ ഡോസും പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
Adjust Story Font
16

